വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി ; നിയമനിർമാണം പ്രശംസനീയമെന്ന് ജോസ് കെ. മാണി
Sunday, September 14, 2025 2:01 AM IST
കോട്ടയം: ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്കുന്ന നിയമനിര്‍മാണത്തിലേക്ക് സംസ്ഥാനം കടക്കുന്നത് കേരള കോണ്‍ഗ്രസ് -എം പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളുടെ വിജയമാണെന്ന് ജോസ് കെ മാണി എംപി .
ഇതു സംബന്ധിച്ച ബില്ലിനു മന്ത്രിസഭ അനുമതി നല്‍കിയത് അങ്ങേയറ്റം പ്രശംസനീയവും ജനോപകാരപ്രദവുമായ നടപടിയാണ്.
മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗത്തെ വെടിവെക്കുവാനുള്ള ഉത്തരവ് നല്കാന് ജില്ലാ കളക് ടര്‍മാരെ അധികാരപ്പെടുത്തുന്നത് മനുഷ്യ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കും.
1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമം ഭേദഗതികള്‍ വരുത്തില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനവിരുദ്ധവുമാണെന്നും ജോസ് കെ മാണി പറഞ്ഞു.