വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന് 70-ാം വ​​​യ​​​സി​​​ലേ​​​ക്ക്. ലൂ​​​യി​​​സ് മാ​​​രി​​​യ​​​സ് പ്രെ​​​വോ​​​സ്റ്റ്-​​​മി​​​ൽ​​​ഡ്ര​​​ഡ് ആ​​​ഗ്‌​​​ന​​​സ് മാ​​​ർ​​​ട്ടി​​​ന​​​സ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൂന്നു മക്കളിൽ ഇളയവനായി 1955 സെ​​​പ്റ്റം​​​ബ​​​ർ 14നാ​​​യി​​​രു​​​ന്നു​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​നം.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ദി​​​വം​​​ഗ​​​ത​​​നാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന കോ​​​ൺ​​​ക്ലേ​​​വി​​​ൽ ക​​​ഴി​​​ഞ്ഞ മേ​​​യ് എ​​​ട്ടി​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​​ക്കാ​​​ഗോ സ്വ​​​ദേ​​​ശി​​​യും അ​​​ഗ​​​സ്റ്റീ​​​നി​​​യ​​​ൻ സ​​​ന്യാ​​​സ​​​മൂഹാംഗ​​​വും പെ​​​റു​​​വി​​​ലെ മി​​​ഷനറി​​​യു​​​മാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ റോ​​​ബ​​​ർ​​​ട്ട് ഫ്രാ​​​ൻ​​​സി​​​സ് പ്രെ​​​വോ​​​സ്റ്റ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ എ​​​ന്ന പേ​​​രു സ്വീ​​​ക​​​രി​​​ച്ച് പ​​​ത്രോ​​​സി​​​ന്‍റെ 267-ാമ​​​ത് പി​​​ൻ​​​ഗാ​​​മി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. മേ​​​യ് 18ന് ​​​സ്ഥാ​​​ന​​​മേ​​​റ്റു.