ഭീകരാക്രമണം: കോംഗോയിൽ മരണം 89 ആയി
Thursday, September 11, 2025 2:19 AM IST
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാട്ടുകാരുടെ എണ്ണം 89 ആയി. നോർത്ത് കിവു പ്രവിശ്യയിൽ രണ്ടിടത്തായിരുന്നു തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരുന്നു ആക്രമണം.
തിങ്കളാഴ്ച എൻയോടോയിൽ 71 പേരും ചൊവ്വാഴ്ച ബേനിയിൽ 18 പേരുമാണു കൊല്ലപ്പെട്ടത്.
ഏതാനും ആഴ്ചകളായി സാധാരണക്കാർക്കു നേർക്ക് നിരവധി ആക്രമണങ്ങളാണ് എഡിഎഫ് നടത്തിയത്.