ബാ​ങ്കോ​ക്ക്: പാ​ർ​ല​മെ​ന്‍റ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​നു​റ്റി​ൻ ചാ​ൺ​വി​ര​ക്കു​ളി​ന്‍റെ നി​യ​മ​നം താ​യ്‌​ല​ൻ​ഡി​ലെ രാ​ജാ​വ് മ​ഹാ വാ​ജി​ര​ലോം​ഗ്കോ​ൺ അം​ഗീ​ക​രി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി പേ​തോം​ഗ്താ​ൻ ഷി​ന​വ​ത്ര​യെ ഭ​ര​ണ​ഘ​ട​നാ കോ​ട​തി പു​റ​ത്താ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.