ഇന്തോനേഷ്യയിൽ ഹെലികോപ്റ്റർ കാണാതായി; യാത്രക്കാരിൽ ഇന്ത്യക്കാരനും
Wednesday, September 3, 2025 2:45 AM IST
ജക്കാർത്ത: ഇന്ത്യക്കാരനുൾപ്പെടെ എട്ടു പേരുമായി ഇന്തോനേഷ്യയിൽ കാണാതായ ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുന്നു.
തിങ്കളാഴ്ച ബോർന്യൂ ദ്വീപിലെ സൗത്ത് കലിമന്തൻ പ്രവിശ്യയിൽ മെന്റെവെയിലെ മാൻഡിൻ ദാമർ വെള്ളച്ചാട്ടത്തിന് സമീപമാണ് ഹെലികോപ്റ്റർ കാണാതായത്.
ആറ് യാത്രക്കാരും പൈലറ്റും എൻജിനിയറുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. യാത്രക്കാരിലൊരാൾ ഇന്ത്യൻ പൗരനാണ്. എസ്റ്റിൻഡോ എയർ ബികെ 117 ഡി3 കോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.