8.5 ലക്ഷം സിറിയൻ അഭയാർഥികൾ തിരിച്ചെത്തി
Tuesday, September 2, 2025 1:22 AM IST
ഡമാസ്കസ്: കഴിഞ്ഞ ഡിസംബറിൽ ബഷർ അസാദ് സർക്കാർ വീണശേഷം 8.5 ലക്ഷം സിറിയൻ അഭയാർഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി ഐക്യരാഷ്ട്ര സഭയയുടെ റെഫ്യൂജി ഏജൻസി.
തിരിച്ചെത്തുന്ന അഭയാർഥികളുടെ എണ്ണം വരും ആഴ്ചകളിൽ പത്തു ലക്ഷം കടക്കുമെന്ന് യുഎൻ അറിയിച്ചു. അസാദിന്റെ ഭരണകാലത്ത് 14 വർഷം നടന്ന ആഭ്യന്തരയുദ്ധത്തിനിടെ 50 ലക്ഷം പേരാണ് പലായനം ചെയ്തത്.
ഇവരിലേറെയും അയൽരാജ്യങ്ങളിലാണ് അഭയം തേടിയത്. 2011 മാർച്ചിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ അഞ്ചു ലക്ഷം പേർ കൊല്ലപ്പെട്ടു.