ഉർസുലയുടെ വിമാനം റഷ്യ ജാം ചെയ്തു
Tuesday, September 2, 2025 2:09 AM IST
ബ്രസൽസ്: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ന്റെ വിമാനത്തിനു നേർക്ക് റഷ്യ ജിപിഎസ് ജാമിംഗ് (റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് വിമാനത്തിന്റെ ദിശാനിർണയ സംവിധാനം തകരാറിലാക്കൽ) നടത്തിയതായി ആരോപണം.
തിങ്കളാഴ്ച ബൾഗേറിയൻ ആകാശത്തുവച്ചായിരുന്നു സംഭവം. ഇതേത്തുടർന്ന് വിമാനം ബൾഗേറിയയിലെ പ്ലോവ്ദിവിൽ സുരക്ഷിതമായി ഇറക്കി.
റഷ്യയും ബലാറൂസുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉർസുലയുടെ പര്യടനം തുടരുമെന്ന് അവരുടെ വക്താവ് തുടർന്ന് അറിയിച്ചു.