കിം ചൈനയിലേക്ക് പുറപ്പെട്ടു
Tuesday, September 2, 2025 2:09 AM IST
ബെയ്ജിംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ചൈനയിലേക്കു പുറപ്പെട്ടു. സ്വന്തം കവചിത ട്രെയിനിലാണു യാത്ര. ഇന്ന് ബെയ്ജിംഗിൽ എത്തിച്ചേരും.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തോറ്റതിന്റെ 80-ാം വർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച ബെയ്ജിംഗിൽ നടക്കുന്ന ‘വിക്ടറി ഡേ’ സൈനിക പരേഡ് വീക്ഷിക്കാലാണ് ഉദ്ദേശ്യം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള നേതാക്കളും ബെയ്ജിംഗിലുണ്ട്.