അഫ്ഗാനിലെ ഭൂകമ്പബാധിതർക്ക് സഹായമെത്തിച്ച് ഇന്ത്യ
Tuesday, September 2, 2025 1:22 AM IST
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യ അടിയന്തര സഹായമെത്തിച്ചു. ദുരന്തബാധിതര്‍ക്കു താത്കാലികമായി താമസിക്കുവാനായി 1,000 ടെന്റുകൾ, 15 ടൺ ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവയാണ് എത്തിച്ചത്.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് എക്സിലൂടെ ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവച്ചത്. കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്നുമുതല്‍ അയച്ചുതുടങ്ങുമെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
പരിക്കേറ്റവര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടേയെന്നു പ്രാര്‍ഥിക്കുന്നതായും ഈ പ്രതികൂല സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യയുണ്ടാകുമെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന് മുതാഖിയുമായി സംസാരിച്ചെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു.