യുകെയിൽ കാറപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു, അഞ്ചുപേർക്കു ഗുരുതര പരിക്ക്
Thursday, September 4, 2025 2:35 AM IST
ലണ്ടൻ/ഹൈദരാബാദ്: തെക്കു കിഴക്കൻ ഇംഗ്ലണ്ടിലെ എസക്സിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് തെലുങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു.
അഞ്ചു പേർക്കു ഗുരുതരമായി പരിക്കേറ്റു. ബിരുദാനന്തര ബിരുദ വിദ്യാർഥി ചൈതന്യ തരെ (23), എംബിഎ വിദ്യാർഥി ഋഷി തേജ രാപോലു (21) എന്നിവരാണു മരിച്ചത്.
പരിക്കേറ്റ അഞ്ച് വിദ്യാർഥികളും തെലുങ്കാന സ്വദേശികളാണ്. ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങിൽ പങ്കെടുത്തശേഷം രണ്ടു കാറുകളിലായി താമസസ്ഥലത്തേക്കു വരികയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.