പോളിഷ് ആകാശത്ത് ഡ്രോൺ
Friday, September 5, 2025 3:06 AM IST
വാർസോ: ചൊവ്വാ, ബുധൻ രാത്രികളിൽ രണ്ടുതവണ ഡ്രോണുകൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുവെന്ന്, യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന പോളണ്ട് അറിയിച്ചു. ഭീഷണി ഇല്ലെന്നു ബോധ്യപ്പെട്ടതിനാൽ ഡ്രോണുകൾ വെടിവച്ചിട്ടില്ല. അതേസമയം, ഡ്രോണുകൾ ഏതു രാജ്യത്തിന്റേതാണെന്നു പോളിഷ് സേന വ്യക്തമാക്കിയില്ല.