ജോർജിയോ അർമാനി അന്തരിച്ചു
Friday, September 5, 2025 3:06 AM IST
റോം: പ്രമുഖ ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി (91) അന്തരിച്ചു. സ്ത്രീപുരുഷ വസ്ത്രസങ്കല്പത്തിൽ തന്റേതായ കൈയൊപ്പു ചാർത്തിയ ഡിസൈനറാണ്. 1975ലാണ് അർമാനി എന്ന ഫാഷൻ ബ്രാൻഡ് സ്ഥാപിച്ചത്. ബിസിനസ് മേഖലയിലും ഏറ്റവും ആദരിക്കപ്പെട്ടിരുന്ന അദ്ദേഹം ശതകോടീശ്വരനുമായിരുന്നു.