ഇന്ത്യക്കെതിരേ അസർബൈജാൻ
Wednesday, September 3, 2025 2:45 AM IST
ബാക്കു: പാക്കിസ്ഥാനുമായുള്ള ബന്ധം കാരണം ഇന്ത്യ തങ്ങൾക്കെതിരേ ആഗോളവേദികളിൽ പ്രതികാരം ചെയ്യുകയാണെന്നു അസർബൈജാൻ.
ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്സിഒ) പൂർണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്നും അസർബൈജാൻ ആരോപിച്ചു.
ഇന്ത്യയുടെ നടപടികൾക്കിടയിലും പാക്കിസ്ഥാനുമായുള്ള സാഹോദര്യത്തിന് മുൻഗണന നൽകുമെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു.
എസ്സിഒ ഉച്ചകോടിക്കിടെ അലിയേവ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി ടിയാൻജിനിൽ കൂടിക്കാഴ്ച നടത്തി.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാനെ പിന്തുണച്ച് അസർബൈജാൻ പരസ്യമായി രംഗത്തുവരികയും സൈനികസഹായം എത്തിച്ചുനൽകുകയും ചെയ്തിരുന്നു.