ശ്രദ്ധ പിടിച്ചുപറ്റി കിമ്മിന്റെ മകൾ
Thursday, September 4, 2025 2:35 AM IST
ബെയ്ജിംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈന സന്ദർശിക്കാനെത്തിയ കൗമാരക്കാരിയായ മകൾ കിം ജു ഏ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ മകൾ കിമ്മിന്റെ അനന്തരാവകാശി ആകുമെന്ന നിഗമനങ്ങൾ ഇതോടെ ശക്തമായി.
ലോകനേതാക്കളുമായുള്ള ഇടപഴകൽ പരിചയിക്കാൻ വേണ്ടിയായിരിക്കാം കിം മകളെ കൂട്ടിയതെന്നും പറയുന്നു.
കുറച്ചുനാളായി കിം പങ്കെടുക്കുന്ന പല വേദികളിലും മകളെ കൂട്ടാറുണ്ട്. കിമ്മിനു മറ്റു രണ്ട് മക്കൾ കൂടിയുണ്ടെന്നാണ് നിഗമനം. ഇവരുടെ ഒരു വിവരവും പുറംലോകത്തിന് ലഭ്യമല്ല.