അഫ്ഗാൻ ഭൂകന്പം: മരണം 1400 പിന്നിട്ടു
Wednesday, September 3, 2025 2:45 AM IST
ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 1400 പിന്നിട്ടു. 3000 ത്തിലേറെ പേർക്കു പരിക്കേറ്റു.
റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂകന്പം ഞായറാഴ്ച രാത്രിയാണ് നാശം വിതച്ചത്. വിദൂര ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തകർ ജീവന്റെ തുടിപ്പു തേടുകയാണ്. ദുർഘട പർവതമേഖലകളിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. വിവിധ പ്രവിശ്യകളിൽ ഭൂകന്പം വൻ നാശം വിതച്ചു. ഇഷ്ടികയും മരവും ഉപയോഗിച്ച് നിർമിച്ച ഒട്ടേറെ വീടുകൾ നിലംപൊത്തി.
അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂകന്പമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ജലാലാബാദിന് 34 അകലെയാണ്.