സുഡാനിൽ മണ്ണിടിച്ചിൽ; ആയിരത്തിലേറെ മരണം
Wednesday, September 3, 2025 2:45 AM IST
കയ്റോ: പടിഞ്ഞാറൻ സുഡാനിലെ ഒരു ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചു.
ഡാർഫുർ പ്രവിശ്യയിലെ ടാരാസിൻ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്. വിമത ഗ്രൂപ്പായ സുഡാൻ ലിബറേഷൻ മൂവ്മെന്റിന് ആണ് പ്രദേശത്തിന്റെ നിയന്ത്രണം.
ഓഗസ്റ്റ് അവസാനമുണ്ടായ കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഗ്രാമം ഒന്നടങ്കം തുടച്ചുനീക്കപ്പെട്ടു. ഒരാളൊഴികെ എല്ലാവരും മരിച്ചു. രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സുഡാൻ അഭ്യർഥിച്ചു.