വെനസ്വേലൻ മയക്കുമരുന്ന് സംഘത്തെ ആക്രമിച്ച് 11 പേരെ വധിച്ചു
Thursday, September 4, 2025 2:35 AM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് അമേരിക്കയിലേക്കു മയക്കുമരുന്നു കടത്താൻ ശ്രമിച്ച സംഘത്തിന്റെ ബോട്ട് ആക്രമിച്ച് 11 പേരെ വധിച്ചതായി യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപ് അറിയിച്ചു. വെനസ്വേലയിലെ ട്രെൻ ഡി അരാഗ്വാ എന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണു കൊല്ലപ്പെട്ടത്.
സമുദ്രത്തിൽ സഞ്ചരിക്കുന്ന മോട്ടോർ ബോട്ട് പൊടുന്നനെ തീപിടിച്ചു നശിക്കുന്ന വീഡിയോ ദൃശ്യം ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.