നേപ്പാൾ-ചൈന സൈനികാഭ്യാസം
Monday, September 8, 2025 2:07 AM IST
കാഠ്മണ്ഡു: നേപ്പാളി സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ സേനയും സംയുക്തമായി നടത്തുന്ന അഭ്യാസം നേപ്പാളി തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ചു. സാഗർമാത ഫ്രണ്ട്ഷിപ്പ് എന്നു പേരുള്ള സൈനികാഭ്യാസത്തിന്റെ അഞ്ചാം പതിപ്പ് പത്തു ദിവസം നീളും.
ദുരന്തദിവാരണം, ഐക്യരാഷ്ട്രസഭാ ദൗത്യങ്ങൾ, ഭീകരവിരുദ്ധ പോരാട്ടം എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ ഇരു സേനകളും കൈമാറുമെന്ന് നേപ്പാള്‍ വൃത്തങ്ങൾ അറിയിച്ചു.
നേപ്പാളും ഇന്ത്യയും എല്ലാ വർഷവും സൂര്യകിരൺ എന്ന പേരിൽ സൈനികാഭ്യാസം നടത്താറുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി ചേർന്നും നേപ്പാൾ സൈനികാഭ്യാസം നടത്താറുണ്ട്.