ഗാസ സിറ്റി നിവാസികളെ ഒഴിപ്പിക്കുന്നു
Sunday, September 7, 2025 2:07 AM IST
കയ്റോ: ഗാസ സിറ്റിയിലെ പലസ്തീനികൾ മുഴുവൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന നിർദേശിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പ്രത്യേകമായി തിരിച്ച തീരപ്രദേശത്തേക്കു പോകാനാണു നിർദേശം.
നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണു പലസ്തീനികൾ സ്ഥലംവിടണമെന്ന് ഇസ്രയേൽ നിർദേശിച്ചത്.
ആഴ്ചകളായി നഗരത്തിൽ ബോംബിംഗ് നടക്കുന്നു. നഗരത്തിന്റെ പാതിയും ഗാസ മുനന്പിന്റെ 75 ശതമാനവും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.