കാർലോയും ഫ്രസാത്തിയും ഇന്നു വിശുദ്ധപദവിയിൽ
Sunday, September 7, 2025 1:36 AM IST
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന് എന്ന പേരില്‍ അറിയപ്പെടുന്ന കാർലോ അക്കുത്തിസിന്റെയും (1991-2006), പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജിയോ ഫ്രസാത്തിയുടെയും (1901-1925) വിശുദ്ധപദവി പ്രഖ്യാപനം ഇന്നു നടക്കും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലക്ഷക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ മാർപാപ്പ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുക.