സീ​യൂ​ൾ: ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തെ ഹ്യു​ണ്ടാ​യ് വാ​ഹ​ന​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റവ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ അ​റ​സ്റ്റി​ലാ​യ ദ​ക്ഷി​ണ​കൊ​റി​യ​ൻ പൗ​ര​ന്മാ​രെ മ​ട​ക്കി അ​യ​യ്ക്കും. അ​മേ​രി​ക്ക​യു​മാ​യി ദ​ക്ഷി​ണ​കൊ​റി​യ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ഇ​വ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ‌ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച​ത്തെ റെ​യ്ഡി​ൽ അ​റ​സ്റ്റി​ലാ​യ 475 പേ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദ​ക്ഷി​ണ​കൊ​റി​യ​ക്കാ​രാ​ണ്. ഹ്ര​സ്വ​കാ​ല, ടൂ​റി​സ്റ്റ് വീ​സ​ക​ളി​ലെ​ത്തി​യ ഇ​വ​ർ ച​ട്ടം ലം​ഘി​ച്ച് തൊ​ഴി​ലെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​റ​സ്റ്റെ​ന്ന് അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ദ​ക്ഷി​ണ​കൊ​റി​യ​ൻ സ​ർ​ക്കാ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


ഏ​ഷ്യ-​പ​സ​ഫി​ക് സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ സ​മി​തി ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ടു​ത്ത​ മാ​സം ദ​ക്ഷി​കൊ​റി​യ സ​ന്ദ​ർ​ശി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.