ജി20 ട്രംപിന്റെ സ്വന്തം റിസോർട്ടിൽ
Sunday, September 7, 2025 2:07 AM IST
വാഷിംഗ്ടൺ ഡിസി: 2026ലെ ജി20 ഉച്ചകോടി ചേരുന്നത് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സ്വന്തം റിസോർട്ടിൽ. ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫ്ലോറിഡയിലെ ‘ട്രംപ് നാഷണൽ ഡോർസൽ റിസോർട്ട്’ ആണ് ഉച്ചകോടിക്കു വേദിയാവുകയെന്ന് ട്രംപ് പറഞ്ഞു. പരിപാടിയിൽനിന്ന് തനിക്ക് സാന്പത്തികലാഭം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം ഭരണകാലത്ത് 2020ലെ ജി20 ഉച്ചകോടി സ്വന്തം റിസോർട്ടിൽ നടത്താൻ ട്രംപ് പദ്ധതിയിട്ടിരുന്നു. പ്രതിപക്ഷം അഴിമതിയാരോപണം ഉന്നയിച്ചപ്പോൾ അദ്ദേഹം പിൻവാങ്ങുകയായിരുന്നു.