ഇന്ത്യക്ക് അധികതീരുവ: ശരിയായ തീരുമാനമെന്ന് സെലൻസ്കി
Tuesday, September 9, 2025 1:26 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി.
റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് അധികതീരുവ ചുമത്തിയത് ശരിയായ തീരുമാനമായിരുന്നെന്ന് സെലൻസ്കി പറഞ്ഞു. ഇന്ത്യയുടെ പേര് പരാമർശിക്കാതെയായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഒന്നിച്ചുകണ്ടപ്പോൾ, അധികതീരുവ തീരുമാനം തെറ്റിയപ്പോയെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു സെലൻസ്കിയുടെ മറുപടി.