ഇസ്രേലി ആക്രമണം; ലബനനിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
Tuesday, September 9, 2025 1:23 AM IST
ബെയ്റൂട്ട്: വടക്കുകിഴക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ നാലു ഹിസ്ബുള്ള തീവ്രവാദികളടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. സിറിയയോടു ചേർന്നുള്ള വടക്കുകിഴക്കൻ ലബനനിൽ ഇസ്രേലി ആക്രമണം വിരളമായിരുന്നു.
അതേസമയം, തെക്കൻ ലബനനിൽ ഇസ്രേലി സേന നിരന്തരം ആക്രമണം നടത്താറുണ്ടായിരുന്നു. അമേരിക്കൻ മധ്യസ്ഥതയിൽ കഴിഞ്ഞ നവംബറിലാണ്, ഒരു മാസം നീണ്ട ആക്രമണം അവസാനിച്ചത്.