യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നു
Monday, September 8, 2025 10:36 PM IST
കീവ്: യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്കു നേർക്ക് റഷ്യൻ സേന വൻ ആക്രമണം നടത്തി.
തലസ്ഥാനമായ കീവിലെ താപവൈദ്യുതി നിലയവും ആക്രമിക്കപ്പെട്ടു. ഇതേത്തുടർന്ന് കീവിലെ പല പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാതായി. ഊർജനിലയങ്ങളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.