റഷ്യക്കെതിരേ ഉപരോധം കടുപ്പിക്കും: ട്രംപ്
Monday, September 8, 2025 10:36 PM IST
വാഷിംഗ്ടൺ ഡിസി: റഷ്യക്കെതിരേ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. റഷ്യൻ സേന ശനിയാഴ്ച രാത്രി യുക്രെയ്നിൽ ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണു ട്രംപിന്റെ ഭീഷണി. 810 ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്.
സ്ഥിതിഗതികളിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിനുമായി വരും ദിവസങ്ങളിൽ ഫോണിലൂടെ ചർച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, ഉപരോധം കൊണ്ട് റഷ്യയുടെ മനസ് മാറില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
ഇതിനിടെ, റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്നുവർക്കെതിരേ ഉപരോധം ചുമത്താൻ അമേരിക്ക നീക്കം നടത്തുന്നതായി സൂചനയുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്നവർക്കെതിരേ യൂറോപ്യൻ യൂണിയനും നടപടി എടുത്താൽ റഷ്യൻ സന്പദ്വ്യവസ്ഥ തകരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അഭിപ്രായപ്പെട്ടു.