കോംഗോയിൽ 60 പേരെ ഇസ്ലാമിക് ഭീകരർ കഴുത്തറത്തു കൊന്നു
Wednesday, September 10, 2025 2:20 AM IST
ഗോമ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ഭീകരർ നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി നോർത്ത് കിവു പ്രവിശ്യയിലെ എൻടോയോയിലായിരുന്നു ആക്രമണം.
പത്തോളം ഭീകരരാണ് ആക്രമണം നടത്തിയത്. കൊടുവാളുമായി എത്തിയ ഭീകരർ നാട്ടുകാരെ ഒരു സ്ഥലത്തേക്ക് മാറ്റിയശേഷം കഴുത്തറത്തു കൊല്ലുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.