ഫാ. ജോസഫ് ഫാരെൽ അഗസ്റ്റീനിയൻ സഭ പ്രിയോർ ജനറൽ
Thursday, September 11, 2025 3:19 AM IST
റോം: ലെയോ പതിനാലാമന്‍ മാർപാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായി ഫാ. ജോസഫ് ലോറൻസ് ഫാരെൽ ഒഎസ്എയെ തെരഞ്ഞെടുത്തു.
റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് അഗസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്നുവന്ന ജനറൽ ചാപ്റ്ററിലാണ് സന്യാസസമൂഹത്തിന്റെ 98-ാമത് പ്രിയോർ ജനറലായി അമേരിക്കയിലെ പെൻസിൽവേനിയ സ്വദേശിയായ ഫാ. ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
സഭയുടെ വികാരി ജനറൽ, വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറൽ എന്നീനിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ഫാ. അലജാൻഡ്രോ മോറൽ ആന്റണിന്റെ പിൻഗാമിയായാണു ഫാ. ജോസഫ് ഫാരെൽ തെരഞ്ഞെടുക്കപ്പെട്ടത്. 750 വർഷത്തിലേറെ വര്‍ഷം നീണ്ട പാരമ്പര്യമുള്ള അഗസ്റ്റീനിയൻ സന്യാസസമൂഹം ഇന്ത്യയുൾപ്പെടെ അന്‍പതിലധികം രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്.