ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ സോ​​​ളി​​​ങ്ങൻ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക്ക് മ​​​ര​​​ണം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച് കോ​​​ട​​​തി.

സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി ഇ​​​സാ അ​​​ൽ​​​ച്ച് (27) എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു ഭീ​​​ക​​​ര​​​വാ​​​ദ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് 23ന് ​​​ന​​​ഗ​​​ര​​​ത്തി​​​ലെ ‘ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ് ഡൈ​​​വേ​​​ഴ്സി​​​റ്റി’ ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.


പ്ര​​​തി ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്നും ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് ഐ​​​എ​​​സി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.