ജപ്പാനിൽ നൂറു തികഞ്ഞവർ ലക്ഷത്തിനടുത്ത്
Saturday, September 13, 2025 12:16 AM IST
ടോക്കിയോ: നൂറു വയസ് തികഞ്ഞ 99,763 പേരാണ് ജപ്പാനിൽ ജീവിച്ചിരിക്കുന്നത്. ഇതിൽ 88 ശതമാനവും സ്ത്രീകളാണ്. ജാപ്പനീസ് ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
വയോജനങ്ങളുടെ ആയുർദൈർഘ്യത്തിൽ ഒന്നാമതാണ് ജപ്പാൻ. അതേസമയം, ജനനനിരക്ക് ഓരോ വർഷം ചെല്ലുന്തോറും താഴേയ്ക്കാണ്. വയോധികർക്കായുള്ള ക്ഷേമപരിപാടികൾക്കും ആരോഗ്യപരിരക്ഷയ്ക്കും വൻ തുക സർക്കാരിനു ചെലവാകുന്നുണ്ട്.
114 വയസുള്ള ഷിഗേക്കോ കാഗാവയാണ് ജപ്പാനിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി. ഗൈനക്കോളജിസ്റ്റായും ജനറൽ ഡോക്ടറായും പതിറ്റാണ്ടുകൾ സേവനം ചെയ്ത ഷിഗേക്കോയ്ക്ക് ഇപ്പോഴും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നല്ല കാഴ്ചയും കേൾവിശക്തിയും ഉള്ളതിനാൽ ടിവി കാണലും പത്രം വായനയും ഉണ്ട്. വിനോദത്തിനായി കലിഗ്രാഫിയിലും ഏർപ്പെടും.