കോംഗോയിൽ ബോട്ട് മുങ്ങി 86 മരണം
Saturday, September 13, 2025 12:16 AM IST
കിൻഷാസ: ആഫ്രിക്കൻരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ബോട്ട് മുങ്ങി 86 പേർ മരിച്ചു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തെ ബസാൻകുസുവിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും വിദ്യാർഥികളാണ്. പരിധിയിലധികം പേർ കയറിയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.