ഇന്തോനേഷ്യയിൽ പ്രളയം; 17 പേർ മരിച്ചു
Friday, September 12, 2025 2:57 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തിൽ 17 പേർ മരിച്ചു. ബാലി, ഈസ്റ്റ് നുസാ ടെൻഗാര പ്രവിശ്യകളാണുദുരന്തം നേരിടുന്നത്. പെട്ടെന്നുണ്ടായ കനത്ത മഴയാണു കാരണം.
ബാലിയിൽ 24 മണിക്കൂറിനിലെ 38.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. നദികൾ കരവിഞ്ഞതിനു പുറമേ മണ്ണിടിച്ചിലുകളും ഉണ്ടായി.
14 പേർ മരിച്ചത് ബാലിയിലാണ്. ദുരന്തബാധിത മേഖലകളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചുമാറ്റി. മേഖലയിൽ ഒരാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.