ജറൂസലെമിൽ കത്തിയാക്രമണം
Saturday, September 13, 2025 12:16 AM IST
ടെൽ അവീവ്: ജറൂസലെമിലെ ഹോട്ടലിൽ പലസ്തീൻ ജീവനക്കാരൻ നടത്തിയ കത്തിയാക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റതായി ഇസ്രേലിവൃത്തങ്ങൾ അറിയിച്ചു.
അടുക്കളയിൽനിന്നു കത്തിയുമായി വന്ന അക്രമി ഡൈനിംഗ് റൂമിലെ രണ്ടു പേരെ ആക്രമിക്കുകയായിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സമീപത്തുണ്ടായിരുന്നവർ അക്രമിയെ പിടികൂടി പോലീസിനു കൈമാറി.