12 പാക് സൈനികർ കൊല്ലപ്പെട്ടു
Sunday, September 14, 2025 2:05 AM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു.
സൗത്ത് വസീറിസ്ഥാനിലെ ബദാർ മലനിരകളിൽ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിൽ 13 ഭീകരവാദികളും കൊല്ലപ്പെട്ടു. പാക് താലിബാൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.