നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങാതിരുന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിക്കും: ട്രംപ്
Sunday, September 14, 2025 2:05 AM IST
വാഷിംഗ്ടൺ ഡിസി: നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം ജയിക്കാനുള്ള പ്രതിജ്ഞാബദ്ധത നാറ്റോയ്ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില അംഗരാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന കാര്യം ഞെട്ടിക്കുന്നു. ഇത്തരം നടപടികൾ ചർച്ചകളിൽ നാറ്റോയെ ദുർബലമാക്കുമെന്നും റഷ്യക്ക് മേൽക്കൈ നല്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
നാറ്റോ അംഗമായ തുർക്കിയാണ് ചൈനയ്ക്കും ഇന്ത്യക്കും പിന്നിൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്നത്.