കൊഴിഞ്ഞാമ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
Sunday, September 14, 2025 2:01 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിൽ ഹസൻ മുഹമ്മദ് (58), കോയമ്പത്തൂർ ശിങ്കാനല്ലൂർ യുവരാജ് (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കുലക്കപ്പാറ പുഴയിൽ നാട്ടുകാർ അസൻ മുഹമ്മദിന്റെ മൃതദേഹം കണ്ട് കൊഴിഞ്ഞാമ്പാറ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചിറ്റൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. പിന്നീടു നടത്തിയ തെരച്ചിലിലാണ് യുവരാജിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദ് മന്ത്രവാദകർമങ്ങൾ നടത്തുന്നയാളാണെന്നു പറയുന്നു.
യുവരാജും അമ്മയും സഹോദരീഭർത്താവും ഉൾപ്പെടെ നാലുപേർ ഇയാളെ കാണാനെത്തിയതാണ്. കൊഴിഞ്ഞാമ്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്നുരാവിലെ പോസ്റ്റ്മോർട്ടം നടത്തും.