പൊ​​​ന്നാ​​​നി: ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ ജ​​​ന്മ​​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തി​​​ന് പൊ​​​ന്നാ​​​നി ന​​​ടു​​​വ​​​ട്ടം ക​​​രു​​​വാ​​​ട്ട്മ​​​ന​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ‘എ​​​ത്ര​​​യും ചി​​​ത്രം ചി​​​ത്രം’ എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി ദി ​​​ആ​​​ര്‍ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി സ​​​മ്മാ​​​ന്‍ ട്ര​​​സ്റ്റും കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.

ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​ന് മു​​​മ്പി​​​ൽ ന​​​ട​​​ത്തി​​​യ പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. സം​​​ഗീ​​​ത​​​കാ​​​ര​​​ൻ ശ്രീ​​​വ​​​ത്സ​​​ൻ ജെ. ​​​മേ​​​നോ​​​ൻ സം​​​ഗീ​​​താ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി. പ​​​ന​​​മ​​​ണ്ണ ശ​​​ശി, ഭാ​​​ര​​​ത​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ കേ​​​ളി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ച​​​ട​​​ങ്ങി​​​ൽ എം.​​​എം. നാ​​​രാ​​​യ​​​ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ മു​​​ര​​​ളി ചീ​​​രോ​​​ത്ത് അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി സ​​​മ്മാ​​​ൻ ട്ര​​​സ്റ്റ്‌ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കേ​​​ര​​​ള കാ​​​ർ​​​ട്ടൂ​​​ൺ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ സു​​​ധീ​​​ർ​​​നാ​​​ഥ്, ബി​​​നു​​​രാ​​​ജ് ക​​​ലാ​​​പീ​​​ഠം, പ്ര​​​ശ​​​സ്ത നി​​​രൂ​​​പ​​​ക​​​ൻ എ​​​ൻ.​​​ഇ സു​​​ധീ​​​ർ, ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ അ​​​ര​​​വി​​​ന്ദ​​​ന്‍റെ മ​​​ക​​​ൻ രാ​​​മു അ​​​ര​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ മ​​​ക​​​നും ട്ര​​​സ്റ്റ്‌ അം​​​ഗ​​​വു​​​മാ​​​യ കെ.​​​എം. വാ​​​സു​​​ദേ​​​വ​​​ൻ ന​​​ന്ദി പ​​​റ​​​ഞ്ഞു.


15ന് ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ രേ​​​ഖാ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ഒ​​​റി​​​ജി​​​ന​​​ലു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ഏ​​​റ്റു​​​വാ​​​ങ്ങും. നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ 11ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ന​​​മ്പൂ​​​തി​​​രി സ​​​മ്മാ​​​ൻ ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.