അൺഎയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമ്മേളനം
Sunday, September 14, 2025 2:01 AM IST
കോട്ടയം: സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് സ്കൂളുകളുടെ സംയുക്ത കൂട്ടായ്മയായ അണ് എയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ദേശിയ വിദ്യാഭ്യാസ സെമിനാറും സംസ്ഥാന സമ്മേളനവും 18, 19 തീയതികളില്‍ കൊച്ചി ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടക്കും.
18നു നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്കൂളുകളുടെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ വിചക്ഷണന്മാരും പങ്കെടുക്കും.
19ന് രാവിലെ 9.30ന് ദേശീയ കോഓര്‍ഡിനേറ്റര്‍ ഡോ. ജഗദ് സിംഗ് ധൂരി ഉദ്ഘാടനം നിര്‍വഹിക്കും. ചര്‍ച്ച ക്ലാസുകള്‍ നാഷണല്‍ കണ്‍വീനര്‍ എ.ടി. ബോസ് ഉദ്ഘാടനം ചെയ്യും.
സെമിനാര്‍ ഡോ. കെ.പി. സതീശന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വാശ്രയ സ്കൂളുകളോട് കാണിക്കുന്ന അനീതിയും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
അണ് എയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ജെയിംസ് മുല്ലശേരി, ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് പിള്ളഎന്നിവര്‍ പ്രസംഗിക്കും.