തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന് കീ​​ഴി​​ൽ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പാ​​ഠ​​പു​​സ്ത​​ക അ​​ച്ച​​ടി​​ക്കാ​​യി 25.74 കോ​​ടി രൂ​​പ​​കൂ​​ടി അ​​നു​​വ​​ദി​​ച്ച​​താ​​യി ധ​​നമ​​ന്ത്രി കെ.​​എ​​ൻ.​​ ബാ​​ല​​ഗോ​​പാ​​ൽ അ​​റി​​യി​​ച്ചു.

ഈ ​​വ​​ർ​​ഷം 69.23 കോ​​ടി രൂ​​പ നേ​​ര​​ത്തേ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഈ ​​വ​​ർ​​ഷം ബ​​ജ​​റ്റി​​ൽ 55 കോ​​ടി രൂ​​പ​​യാ​​ണ് വ​​ക​​യി​​രു​​ത്ത​​ൽ. ഇ​​തി​​ന​​കം 94.97 കോ​​ടി രൂപ അ​​നു​​വ​​ദി​​ച്ചു. 39.77 കോ​​ടി രൂ​​പ​​യാ​​ണ് അ​​ധി​​ക​​മാ​​യി ല​​ഭ്യ​​മാ​​ക്കി​​യ​​ത്.


കേ​​ര​​ള ബു​​ക്ക്സ് ആ​​ൻ​​ഡ് പ​​ബ്ലി​​ക്കേ​​ഷ​​ൻ​​സ് സൊ​​സൈ​​റ്റി വ​​ഴി​​യാ​​ണ് പേ​​പ്പ​​ർ വാ​​ങ്ങി പാ​​ഠ​​പു​​സ്ത​​കം അ​​ച്ച​​ടി​​ക്കു​​ന്ന​​ത്.