തി​​രു​​വ​​ന​​ന്ത​​പു​​രം: 1972ലെ ​​കേ​​ന്ദ്ര വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​ലെ പ​​ട്ടി​​ക ര​​ണ്ടി​​ലെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചാ​​ൽ അ​​വ​​യു​​ടെ ജ​​ന​​ന നി​​യ​​ന്ത്ര​​ണം ന​​ട​​ത്ത​​ൽ, മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് നാ​​ടു​​ക​​ട​​ത്ത​​ൽ എ​​ന്നി​​വ​​യ്ക്ക് മന്ത്രിസഭ അംഗീകാരം നല്കിയ കരട് ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ​​ ചെയ്യുന്നു.

ഇ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​തി​​ന് കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി വാ​​ങ്ങ​​ണ​​മെ​​ന്ന വ്യ​​വ​​സ്ഥ പാ​​ലി​​ക്കേ​​ണ്ട​​തി​​ല്ല. പ​​ട്ടി​​ക ര​​ണ്ടി​​ലെ ഏ​​തു വ​​ന്യ​​മൃ​​ഗ​​ത്തെ​​യും അ​​വ​​യു​​ടെ എ​​ണ്ണം അ​​നി​​യ​​ന്ത്രി​​ത​​മാ​​യി വ​​ർ​​ധി​​ച്ചു​​വെ​​ന്ന് ക​​ണ്ടാ​​ൽ ക്ഷു​​ദ്ര​​ജീ​​വി ആ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ൻ ഇ​​പ്പോ​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നാ​​ണ് അ​​ധി​​കാ​​രം. ഇ​​തി​​നു പ​​ക​​രം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് അ​​ധി​​കാ​​രം ന​​ൽ​​കു​​ന്ന​​തി​​നു ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ​​യു​​ണ്ട്.

ക്ഷു​​ദ്ര​​ജീ​​വി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചുക​​ഴി​​ഞ്ഞാ​​ൽ അ​​ത്ത​​രം വ​​ന്യ​​ജീ​​വി​​യെ ആ​​ർ​​ക്കു വേ​​ണ​​മെ​​ങ്കി​​ലും ഏ​​തു വി​​ധ​​ത്തി​​ലും കൊ​​ല്ലാം. അ​​തി​​ന്‍റെ ഇ​​റ​​ച്ചി ക​​ഴി​​ക്കാ​​നും ത​​ട​​സ​​മി​​ല്ല. കാ​​ട്ടു​​പ​​ന്നി​​യെ ക്ഷു​​ദ്ര​​ജീ​​വി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നി​​വേ​​ദ​​ന​​ങ്ങ​​ൾ വ​​ഴി​​യും സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​യു​​ടെ പ്ര​​മേ​​യം വ​​ഴി​​യും കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​നോ​​ട് പ​​ല​​ത​​വ​​ണ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും കേ​​ന്ദ്രം അ​​നു​​മ​​തി ന​​ൽ​​ക​​യി​​ല്ല.

അ​​തി​​നാ​​ൽ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​ന്മാ​​രെ ഓ​​ണ​​റ​​റി വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന്മാ​​രാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​യ​​മി​​ക്കു​​ക​​യും കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി കൊ​​ന്ന് സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചുവ​​രി​​ക​​യു​​മാ​​ണ്.