സിദ്ധാന്ത് ചതുര്‍വേദി മാക്സ് ഫാഷന്‍ ബ്രാന്‍ഡ് അംബാസഡര്‍
Monday, September 15, 2025 1:45 AM IST
കൊച്ചി: മുൻനിര ഫാഷന്‍ ബ്രാൻഡായ മാക്സ് ഫാഷന്‍ തങ്ങളുടെ ആദ്യ പുരുഷ ബ്രാന്‍ഡ് അംബാസഡറായി അഭിനേതാവും കള്‍ച്ചറല്‍ ട്രെന്‍ഡ് സെറ്ററുമായ സിദ്ധാന്ത് ചതുര്‍വേദിയെ നിയമിച്ചു. ഇതിന്റെ ഭാഗമായി സിദ്ധാന്ത് ചതുര്‍വേദിയുമായി ചേര്‍ന്ന് ഹൗ ന്യൂ ഈസ് യുവര്‍ ന്യൂ എന്ന പുതിയ കാമ്പയിനും മാക്സ് ആരംഭിച്ചു.