ആർസിഎം പാൻ ഇന്ത്യൻ രൂപാന്തരൺ യാത്രയ്ക്ക് തുടക്കം
Monday, September 15, 2025 1:45 AM IST
കൊച്ചി: രാജ്യത്തെ മുൻനിര ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആർസിഎം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി 100 ദിവസം നീളുന്ന രൂപാന്തരൺ യാത്രയ്ക്ക് തുടക്കം കുറിച്ചു.
ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൈപ്പർടെൻഷൻ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയെക്കുറിച്ച് അവബോധം വളർത്താനും ഈ രോഗങ്ങളെ തടയുന്നതിന് സഹായകരമായ ആരോഗ്യവർധക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ശില്പശാലകൾ, വനിതാ സംരംഭകത്വ സെഷനുകൾ, ആരോഗ്യ അവബോധ ക്യാമ്പുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.