കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി കെ.എം. സീതി സാഹിബ് അവാർഡുകൾ പ്രഖ്യാപിച്ചു
അബ്ദുല്ല നാലുപുരയിൽ
Tuesday, September 23, 2025 3:41 PM IST
കുവൈറ്റ് സിറ്റി: കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി നൽകുന്ന രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിൽ കുവൈറ്റ് പൗരനായ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി, ജീവകാരുണ്യ മേഖലയിൽ ഡോ. ബോബി ചെമ്മണ്ണൂർ, ബിസിനസ് മേഖലയിൽ പ്രവാസി മലയാളി വ്യവസായി സിഷോർ മുഹമ്മദ് അലി എന്നിവർ അവാർഡുകൾക്ക് അർഹരായി.
ഒക്ടോബര്‍ മൂന്നിന് നടക്കുന്ന കുവൈറ്റ് കെഎംസിസി തൃശൂര്‍ ജില്ല സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രെഷറർ അസീസ് പാടൂർ എന്നിവർ വർത്താക്കുറിപ്പിൽ അറിയിച്ചു.