മലയാളി യുവാവ് ഒമാനിൽ മരിച്ചനിലയിൽ
Friday, September 19, 2025 11:20 AM IST
മസ്കറ്റ്: കൊല്ലം ചാത്തന്നൂർ ആദിച്ചനല്ലൂർ കൈതക്കഴി വെളിച്ചിക്കാലമിഷൻ വില്ലയിൽ ഷാജി വിഷ്ണുവിനെ(26) ഒമാനിലെ ഇബ്രാ സഫാലയിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുടിവെള്ള വിതരണ കമ്പിനിയിലെ ജീവനക്കാരനായിരുന്നു. രണ്ടു വർഷം മുമ്പാണ് ഷാജി വിഷ്ണു ഗൾഫിൽ എത്തിയത്.
നാട്ടിലേയ്ക്ക് വരാനിരിക്കേയാണ് മരണം. പിതാവ് : ഷാജി. അമ്മ : ബിന്ദു.