ഗ്രാൻഡ് ഹൈപ്പർ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു
അബ്ദുല്ല നാലുപുരയിൽ
Saturday, September 20, 2025 3:04 PM IST
കുവൈറ്റ് സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ ഖുറൈൻ ബ്ലോക്ക് ഒന്നിലെ പത്താം നമ്പർ സ്ട്രീറ്റിലെ BLOQ Q4 ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു.
പ്രൗഡ ഗംഭീരമായ ചടങ്ങിൽ നിരവധി സ്വദേശികളും വിദേശികളും പങ്കെടുത്തു. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്ഘാടന കർമം നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ അൻവർ അമീൻ ചേലാട്ട്, ജാസിം മുഹമ്മദ് ഖമീസ് അൽ ശർറഹ്ക്ക് നൽകി ആദ്യ വില്പന നിർവഹിച്ചു.

ചടങ്ങിൽ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, സാദ് മുഹമ്മദ് അൽ ഹാമദ, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ) എന്നിവർക്ക് പുറമെ മറ്റു മുതിർന്ന മാനേജ്മെന്റ് ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.
ആധുനിക രീതിയിൽ അതിവിശാലമായ അന്തരീക്ഷത്തിൽ ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശ്രേണി സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ വാഗ്ദാനം ചെയ്തിട്ടുണ്ട്.