വരവറിയിച്ച് ആപ്പിൾ ഐഫോൺ 17; സ്വന്തമാക്കാൻ തിക്കും തിരക്കും
Saturday, September 20, 2025 12:42 AM IST
ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസിന് ഇന്ത്യയിൽ ആവേശോജ്വല വരവേൽപ്പ്. പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ആപ്പിൾ സ്റ്റോറുകൾക്ക് പുറത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. 20 മണിക്കൂറിലധികം നേരം ഉപയോക്താക്കൾ പുതിയ ഫോണിനായി കാത്തിരുന്നു.
ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്. പുതിയ ഐഫോൺ 17 സീരീസിന്റെ വരവ് ഇന്ത്യൻ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ബംഗളൂരുവിൽ പുതുതായി തുറന്ന ആപ്പിൾ ഹെബ്ബാൾ സ്റ്റോറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ ആപ്പിൾ വാച്ച്, എയർപോഡുകൾ എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്.
82,900 രൂപ മുതൽ 2,29,900 രൂപ വരെയുള്ള വിലപരിധിയിലാണ് ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറക്കിയത്.