കെ. പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്
Friday, September 19, 2025 10:51 PM IST
കൊച്ചി/ചെന്നൈ: ഇസാഫ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസിന് ചെന്നൈ ആസ്ഥാനമായ വേൽസ് യൂണിവേഴ്സിറ്റിയിൽനിന്ന് അക്കാദമിക് ഡോക്ടറേറ്റ് ലഭിച്ചു.
സാമൂഹിക സംരംഭകത്വ മേഖലയിൽ സ്മോൾ ബിസിനസ് ബാങ്കുകളുടെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധമാണ് പിഎച്ച്ഡിയുടെ ഭാഗമായി അവതരിപ്പിച്ചത്. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ഡോക്ടറേറ്റ് സമ്മാനിച്ചു.
ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധന സ്വരൂപത്തിന് ആരംഭിച്ച സംഘടനയായ സാധന്റെ ചെയർമാനായും കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കേരളഘടകം ചെയർമാനായും തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ പ്രസിഡന്റായും കെ. പോൾ തോമസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തേ കേരള കാർഷിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിരുന്നു.