ജോയ്ആലുക്കാസിൽ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദി ഇയർ’
Friday, September 19, 2025 10:51 PM IST
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദി ഇയർ’ തുടങ്ങി.
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽനിന്ന് ഗോൾഡ്, ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കു പണിക്കൂലിയിൽ ഫ്ലാറ്റ് 50 ശതമാനം കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്.
ഒക്ടോബർ അഞ്ചുവരെയാണ് ഈ ഓഫർ. പരന്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എസ്നോ മോഡേണ്‍ ശൈലിയിലുള്ള പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകൾക്ക് ഈ ഓഫർ ലഭിക്കും.
ആഗോളനിലവാരത്തിലുള്ള ജ്വല്ലറി അനുഭവം ഉപഭോക്താക്കൾക്കു നൽകുകയാണു ലക്ഷ്യമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ഇവിടെനിന്നു വാങ്ങുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസ്, ബൈ-ബാക്ക് അഷ്വറൻസ് എന്നിവയും ലഭിക്കും.