മുത്തൂറ്റ് ഫിന്‍കോര്‍പ്പും ഗോദ്റെജ് ഫിനാന്‍സും സഹകരിക്കും
Thursday, September 18, 2025 11:43 PM IST
കൊച്ചി: ഗോദ്റെജ് ഫിനാന്‍സ് രണ്ട്, മൂന്ന് നിര നഗരങ്ങളിലെ എംഎസ്എംഇകള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി സഹകരിക്കും.
വായ്പാപങ്കാളിത്തത്തിന്റെ ഭാഗമായി 10 മുതല്‍ 75 ലക്ഷം രൂപവരെയുള്ള വസ്തു ഈടിന്മേല് പണം വായ്പയായി ലഭിക്കും. ശരാശരി 15 ലക്ഷം രൂപയുടെ വായ്പകളാണ് ഇതിലൂടെ നല്‍കുന്നത്.
രാജ്യത്തുടനീളം ഈ സേവനം ലഭ്യമാകുന്നതിനാല്‍ സമയബന്ധിതമായി വായ്പ ആവശ്യമുള്ള മേഖലകളില്‍ വായ്പ ലഭ്യമാക്കാന്‍ കഴിയും. ഉടന്‍തന്നെ ഈ പങ്കാളിത്തം സ്വര്‍ണവായ്പ, ഭവനവായ്പ പോലുള്ള മറ്റു പദ്ധതികളിലേക്കും വിപുലീകരിക്കും.