അദാനി ഗ്രൂപ്പിന് ക്ലീൻചിറ്റ്
Thursday, September 18, 2025 11:43 PM IST
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായി യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലെ ഓഹരിവിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) തള്ളി.
അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിംഗോ കണ്ടെത്താനായില്ലെന്ന് സെബി വ്യക്തമാക്കിയ സെബി അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി.
ഷെൽ കന്പനികൾ വഴി വിപണയിൽ കൃത്രിമത്വം നടത്തുകയാണെന്നും ഓഹരി പെരുപ്പിച്ച് കാട്ടുകയാണെന്നുമായിരുന്നു ഹിൻഡൻബർഗ് ആരോപണം. എന്നാൽ അന്വേഷണത്തിൽ യാതൊരു വിധത്തിലുമുള്ള നിയമലംഘനങ്ങളും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സെബി വ്യക്തമാക്കിയത്.
2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വൻക്രമക്കേട് നടത്തിയെന്നും ഓഹരി പെരുപ്പിച്ച് കാട്ടി വൻ ലാഭം കൊയ്തുവെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് കന്പനികളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനായി അഡികോർപ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ് ലിങ്ക്സ്, റെഹ് വർ ഇൻഫ്രാസ്ട്രക്ചർ എന്നീ കന്പനികളെ ഉപയോഗിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ.